മധ്യപ്രദേശില്‍ മദ്യം നിരോധിക്കില്ലെന്ന് മധ്യപ്രദേശ് ധനകാര്യ മന്ത്രി ജയന്ത് മലായിയ. സംസ്ഥാന സര്‍ക്കാര്‍ മദ്യം നിരോധിക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും ധനകാര്യമന്ത്രി പറഞ്ഞു.അതേസമയം, മദ്യവര്‍ജ്ജനത്തിനായി ബോധവത്ക്കരണം ഊര്‍ജ്ജിതപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.നര്‍മദാ നദിയുടെ അടുത്തുള്ള എല്ലാ മദ്യഷോപ്പുകളും പൂട്ടിക്കുമെന്ന് കഴിഞ്ഞ ദിവസം 'നമാമി ദേവി നര്‍മദേ 'സേവാ യാത്ര' ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി ശിവരാജ് സിംഗ് പ്രഖ്യാപിച്ചിരുന്നു.പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയേക്കുമെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. അപ്പോഴാണ് സര്‍ക്കാരിന്റെ മദ്യനയം വ്യക്തമാക്കി ധനകാര്യ മന്ത്രി മുന്നോട്ടു വന്നിരിക്കുന്നത്.