jeevan news online

വാർത്തകൾ വിശദമായി

ഓഹരിവിപണിയില്‍ വീണ്ടും ഇടിവ്


നേട്ടത്തോടെ ആരംഭിച്ചെങ്കിലും വ്യാപാരം പുരോഗമിക്കവേ ഓഹരിവിപണിയില്‍ ഇടിവ്. ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചായ സെന്‍സെക്‌സ് 25.06 പോയിന്റും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 1.80 പോയിന്റുമാണ് ഇടിഞ്ഞിരിക്കുന്നത്. ഇരുസൂചികകളിലും ബാങ്കിങ് ഓഹരികള്‍ നഷ്ടത്തിലാണ്.ബിഎസ്ഇയില്‍ ഓട്ടോ, ബിഎസ്ഇ ബാങ്ക് എക്‌സ്, ഓയില്‍ ആന്റ് ഗ്യാസ്, പവര്‍ എന്നീ സെക്ടറുകള്‍ നഷ്ടത്തിലാണ്. നിഫ്റ്റിയില്‍ ബാങ്ക്, ഓട്ടോ, എനര്‍ജി എന്നീ വിഭാഗം ഓഹരികളും നഷ്ടത്തിലാണ്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, അക്‌സിസ് ബാങ്ക്, ഭാതരി ഇന്‍ഫ്രാടെല്‍, പവര്‍ ഗ്രിഡ് കോര്‍പ് എന്നിവ നഷ്ടത്തിലാണ്. ബജാജ് ഫിനാന്‍സ്, അദാനി പോര്‍ട്‌സ്, ഭാരതി എയര്‍ടെല്‍, വിപ്രോ കോള്‍ ഇന്ത്യ എന്നിവ നേട്ടത്തിലുമാണ്.

 

 









<

JEEVAN TV NEWS

JEEVAN TV NEWS