jeevan news online

വാർത്തകൾ വിശദമായി

വിന്റര്‍ ഒളിംപിക്‌സിന് നേരെ സൈബര്‍ ആക്രമണം


ഫെബ്രുവരി ഒമ്പതിന് നടന്ന വിന്റര്‍ ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങിനിടെ ഗുരുതരമായ സൈബര്‍ ആക്രമണമുണ്ടായതായി സ്ഥിരീകരിച്ച് അധികൃതര്‍. ഉദ്ഘാടന ചടങ്ങിന് തൊട്ടുമുമ്പ് പ്യോങ് ചാങ് ഒളിംപിക്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രവര്‍ത്തന രഹിതമാവുകയും ഉപയോക്താക്കള്‍ക്ക് വിവരങ്ങള്‍ അന്വേഷിക്കാനും ടിക്കറ്റുകള്‍ പ്രിന്റ് ചെയ്യാനും കഴിയാതെ വന്നു.സ്റ്റേഡിയത്തിലെ വൈഫൈ സംവിധാനവും ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ ടെലിവിഷനും പ്രവര്‍ത്തനരഹിതമായെന്നും അധികൃതര്‍ പറഞ്ഞു.

ചടങ്ങ് ചിത്രീകരിക്കാന്‍ വേണ്ടി ഒരുക്കിയിരുന്ന ഡ്രോണ്‍ ക്യാമറകളും സാങ്കേതിക തകരാര്‍ മൂലം പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് മുന്‍കൂട്ടി റെക്കോഡ് ചെയ്തുവെച്ച ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. എന്നാല്‍ ഡ്രോണുകള്‍ പ്രവര്‍ത്തന രഹിതമായത് സൈബര്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായതാണോ അതോ മറ്റെന്തെങ്കിലും സാങ്കേതിക പ്രശ്‌നമായിരുന്നോ എന്ന് വ്യക്തമല്ല.

 









<

JEEVAN TV NEWS

JEEVAN TV NEWS