jeevan news online

വാർത്തകൾ വിശദമായി

സിറിയയിലെ വ്യോമാക്രമണത്തില്‍ രണ്ട് റഷ്യന്‍ പോരാളികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്


വടക്കുകിഴക്കന്‍ സിറിയയില്‍ കഴിഞ്ഞാഴ്ച യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു റഷ്യന്‍ പോരാളികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സിറിയന്‍ സേനയെ പിന്തുണയ്ക്കുന്ന സ്വകാര്യ സൈനിക സംഘത്തിലുള്ളവരാണ് കൊല്ലപ്പെട്ടത്.എന്നാല്‍ ഈ വിവരം റഷ്യ സ്ഥിരീകരിച്ചിട്ടില്ല. യുഎസ് മാധ്യമങ്ങളാണ് ആദ്യം മരണവിവരം റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ പ്രാഥമിക സ്രോതസുകളായി കണക്കാക്കാനാകില്ലെന്നു റഷ്യ പറഞ്ഞു.കഴിഞ്ഞാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യുഎസ് പറയുന്നത്.

JEEVAN TV NEWS

JEEVAN TV NEWS