jeevan news online

വാർത്തകൾ വിശദമായി

കാണാതായ ഏഴ് വയസ്സുകാരന്റെ മൃതദേഹം സ്യൂട്ട്കേസില്‍


ഡല്‍ഹിയില്‍ ഒരു മാസം മുന്‍പ് കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം വാടകയ്ക്ക് താമസിച്ചിരുന്ന സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥിയുടെ മുറിയില്‍ നിന്ന് കണ്ടെടുത്തു. സ്യൂട്ട്കേസില്‍ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു മൃതദേഹം.കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കേസില്‍ 27കാരനായ അവ്ദേശ് ശക്യയെ പൊലീസ് അറസ്റ്റ് ചെയ്തു.ജനുവരി ഏഴിനാണ് നോര്‍ത്ത് ഡല്‍ഹി സ്വരൂപ് നഗറിലെ വീട്ടില്‍ നിന്ന് ആശിഷ് സൈനി എന്ന ഏഴുവയസുകാരനെ കാണാതാകുന്നത്.

JEEVAN TV NEWS

JEEVAN TV NEWS