jeevan news online

വാർത്തകൾ വിശദമായി

ടി പി കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍


 

ടി പി ചന്ദ്രശേഖരന്‍ വധ ഗൂഡാലോചനക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍. സര്‍ക്കാര്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു . ഒരു കേസില്‍ രണ്ട് എഫ്‌ഐആര്‍ നിലനില്‍ക്കില്ലെന്നും ഇതു നിയമപരമല്ലെന്നും സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കി. കൊലപാതകക്കേസില്‍ കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യ പ്രതികളെ കോടതി ശിക്ഷിച്ചതാണ് . കേസിലെ മറ്റ് പ്രതികളെ തെളിവില്ലന്ന് കണ്ട് വിട്ടയച്ചു .തുടര്‍ന്ന് വധ ഗുഡാലോചനക്കേസില്‍ ചോമ്പാല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും പ്രതികളെ തെളിവില്ലെന്ന് കണ്ട് കോടതി വിട്ടയച്ചിരുന്നുവെന്ന് ആദ്യന്തര വകുപ്പ് സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കി.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെകെ രമ സര്‍ക്കാരിന് നല്കിയ പരാതിയെ തുടര്‍ന്ന് എടച്ചേരി പൊലീസ് മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തു . സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ വിസമ്മതിച്ചെന്നും മുഖ്യ പ്രതികള്‍ ശിക്ഷിക്കപ്പെട്ട സാഹചര്യത്തില്‍ തുടരന്വേഷണമാണ് വേണ്ടതെന്ന്‌സിബിഐ അറിയിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി .ചോമ്പാല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ച് കുറ്റപത്രം നല്‍കിയതാണ്. ഈ കേസില്‍ പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയ സാഹചര്യത്തില്‍ മറ്റൊരു അന്വേഷണം വേണ്ടന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസി കൂഷന്‍ നിയമോപദേശം നല്‍കിയിരുന്നതായും സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കി

JEEVAN TV NEWS

JEEVAN TV NEWS