jeevan news online

വാർത്തകൾ വിശദമായി

സാങ്കേതിക സ്ഥാപനങ്ങളുടെ അനുമതി; സര്‍ക്കാര്‍ നയം ഹാജരാക്കാന്‍ ഹൈക്കോടതി


സംസ്ഥാനത്ത് സാങ്കേതീക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനുമതിക്കാര്യത്തില്‍ സര്‍ക്കാര്‍ നയം ഒരാഴ്ചക്കകം ഹാജരാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. 2018-19 അധ്യയന വര്‍ഷത്തേക്കുള്ള സര്‍ക്കാര്‍ നയം ജനുവരി 31 ന് മുന്‍പ് പ്രഖ്യാപിക്കണമെന്നാണ് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭാസ കൗണ്‍സിലിന്റ നിര്‍ദേശം.

സര്‍ക്കാര്‍ ഇനിയും നയം പ്രഖ്യാപിച്ചിട്ടില്ലെന്നും ഇത് സാകേതിക സ്ഥാപനങ്ങള്‍ കൂണുപോലെ മുളച്ചുപൊന്താന്‍ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.സംസ്ഥാനത്ത് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന 118 സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകള്‍ പോളിടെക് നിക്കുകളായി മാറ്റാന്‍ നീക്കം നടക്കുകയാണെന്നും ഇത് തടയണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.









<

JEEVAN TV NEWS

JEEVAN TV NEWS