jeevan news online

വാർത്തകൾ വിശദമായി

പ്രണയ മാര്‍ച്ച്; കൊച്ചിയില്‍ സംഘര്‍ഷം


വാലന്റൈയിന്‍സ് ദിനത്തില്‍ കൊച്ചിയില്‍ സംഘര്‍ഷം. എറണാകുളം ലോ കൊളേജില്‍  നിന്ന് സെന്റ് തെരാസസ് കോളേജിലേക്ക് മാര്‍ച്ച് നടത്തിയതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. കോളേജിന് പുറത്തേക്ക് മാര്‍ച്ച് നടത്താന്‍ പോലീസ് അനുമതി നിഷേധിച്ചു. മാര്‍ച്ച് ചിത്രീകരിക്കാനായി ഫ്രാന്‍സില്‍ നിന്നൊരു സംഘം കോളേജില്‍ എത്തിയിരുന്നു. ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരുടെ കൈവശം പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ ഇല്ലെന്നും സൂചനയുണ്ട്. കോളേജിനകത്ത്  വിദ്യാര്‍ത്ഥികള്‍ കടുത്ത പ്രതിഷേധം നടത്തുകയാണ്.

JEEVAN TV NEWS

JEEVAN TV NEWS