jeevan news online

വാർത്തകൾ വിശദമായി

മൊബൈല്‍ ഫോണില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല; ഭാര്യ ഭര്‍ത്താവിനെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു


മൊബൈല്‍ ഫോണില്‍ സംസാരിക്കാന്‍ അനുവദിക്കാത്ത ഭര്‍ത്താവിനെ ഭാര്യ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. ഉത്തര്‍പ്രദേശിലെ ബാലരാംപുര്‍ ജില്ലയില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവാവ് ഒരാഴ്ചയ്ക്കു ശേഷം മരണത്തിനു കീഴടങ്ങി.

മൊബൈല്‍ ഫോണില്‍ സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് നാന്‍കെ പറഞ്ഞതില്‍ പൂജ കടുത്ത അമര്‍ഷത്തിലായിരുന്നു. ഉറങ്ങാന്‍ കിടന്ന നാന്‍കെയുടെ ശരീരത്തില്‍ മണ്ണെണ്ണ തളിച്ച ശേഷം തീകൊളുത്തുകയായിരുന്നു.

JEEVAN TV NEWS

JEEVAN TV NEWS