jeevan news online

വാർത്തകൾ വിശദമായി

സോഷ്യല്‍ മീഡിയ കുട്ടികളെ വിഷാദരോഗികളാക്കുന്നു


സോഷ്യല്‍ മീഡിയ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ദര്‍. വിഷാദ രോഗമുള്‍പ്പടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കുഞ്ഞുന്നാള്‍ മുതല്‍ തന്നെ കുട്ടികളില്‍ കണ്ടുവരുന്നതില്‍ സോഷ്യല്‍ മീഡിയയുടെയും ഇന്റര്‍നെറ്റിന്റെയും പങ്ക് ആഗോളതലത്തില്‍ വിമര്‍ശിക്കപ്പെടുകയാണ്.ഫെയ്‌സ്ബുക്ക് അടുത്തിടെ അവതരിപ്പിച്ച മെസഞ്ചര്‍ കിഡ്‌സ് പ്ലാറ്റ്‌ഫോം അടച്ചുപൂട്ടണമെന്നും അത് ഉപയോഗിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത് ഉത്തരവാദിത്തമില്ലായ്മയാണെന്നും ചൂണ്ടിക്കാട്ടി അമേരിക്കയിലെ ഒരുകൂട്ടം ശിശുക്ഷേമ വിദഗ്ദര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന് കത്തെഴുതിയിരുന്നു.സോഷ്യല്‍ മീഡിയ മൂലം കൗമാരക്കാരിലുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ തെളിവടക്കം വിശദമാക്കിക്കൊണ്ടായിരുന്നു ആ കത്ത്.

 

JEEVAN TV NEWS

JEEVAN TV NEWS