jeevan news online

വാർത്തകൾ വിശദമായി

കേരളം സാമ്പത്തിക മുരടിപ്പിന്റെ ആഘാതത്തില്‍


സംസ്ഥാനം സാമ്പത്തിക മുരടിപ്പിന്റെ ആഘാതത്തില്‍. തൊഴില്‍, കൃഷി, കച്ചവടം, നിര്‍മാണം എന്നിങ്ങനെ സര്‍വമേഖലകളിലും മാന്ദ്യം പിടിമുറുക്കി. കാര്‍ഷിക സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ച ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലേതിന് സമാനമല്ലെങ്കിലും ഗ്രാമീണകേരളവും ദുരിതത്തിലാണ്. കര്‍ഷകരും വ്യാപാരികളുംമുതല്‍ അസംഘടിത മേഖലയിലെ തൊഴിലാളികള്‍വരെ നിരാശയിലാണ്.

നോട്ട് അസാധുവാക്കലും ചരക്ക്‌സേവന നികുതി(ജി.എസ്.ടി.)യുമുണ്ടാക്കിയ പ്രത്യാഘാതത്തിന്റെ തുടര്‍ച്ചയാണ് ഈ സാമ്പത്തിക മുരടിപ്പ്. ജി.എസ്.ടി.യിലെ പ്രശ്‌നങ്ങള്‍ വാണിജ്യനികുതി വരുമാനത്തെയും ബാധിച്ചു.എല്ലാ ജില്ലകളിലും നടത്തിയ അന്വേഷണത്തില്‍ മാന്ദ്യത്തിന്റെ ആഴം തെളിയുന്നുണ്ട്. വരുമാനവും വാങ്ങല്‍ശേഷിയും കുറഞ്ഞു. ക്രയവിക്രയം കാര്യമായി കുറഞ്ഞതിന്റെ അനുഭവങ്ങളാണ് ബഹുഭൂരിപക്ഷവും പങ്കുവെച്ചത്.

 

JEEVAN TV NEWS

JEEVAN TV NEWS