jeevan news online

വാർത്തകൾ വിശദമായി

ശുഹൈബിന്റെ കൊലപാതകം; പിണറായി വിജയന്‍ അറിഞ്ഞെന്ന് വി ഡി സതീശന്‍


 

തീവ്രവാദി സംഘടനകള്‍ പോലും പ്ലാന്‍ ചെയ്യാത്ത രീതിയില്‍ പ്ലാന്‍ ചെയ്ത് സിപിഎം കില്ലര്‍ ഗ്രൂപ്പുകള്‍ കൊലപാതകം നടത്തുന്നെന്ന് വി.ഡി.സതീശന്‍ . പി.ജയരാജന്‍ അറിഞ്ഞുകൊണ്ടാണ് ശുഹൈബിന്റെ കൊലപാതകം നടന്നതെന്നും സതീശന്‍ ആരോപിച്ചു. അക്രമത്തില്‍ പങ്കില്ലെന്നത് സിപിഎമ്മിന്റെ സ്ഥിരം പല്ലവിയാണ്. പിണറായി വിജയന്‍ അറിയാതെയാണ് ശുഹൈബിനെ കൊന്നതെങ്കില്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പി.ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്നും വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.

JEEVAN TV NEWS

JEEVAN TV NEWS