jeevan news online

വാർത്തകൾ വിശദമായി

ദുബായ് എയര്‍പോര്‍ട്ടില്‍ ട്രാന്‍സിറ്റ് പാസഞ്ചേഴ്‌സിന് താല്‍കാലിക വിസ


ദുബായ് എയര്‍പോര്‍ട്ട് അധികൃതര്‍ ട്രാന്‍സിറ്റ് പാസഞ്ചേഴ്‌സിനായി താല്‍കാലിക വിസ അനുവദിക്കാനൊരുങ്ങുന്നു. ദുബായിയുടെ ടൂറിസം മേഖലയ്ക്ക് വലിയ ഉണര്‍വാകും ഈ പദ്ധതിയെന്നാണ് പ്രതീക്ഷ.വിവിധ രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവരുടെ ഒരു പ്രധാനഹബ്ബാണ് ദുബായ്. മിക്ക വിമാനസര്‍വീസുകള്‍ക്കും ദുബായിയില്‍ നിന്ന് കണക്ഷന്‍ ഫ്‌ലൈറ്റ് അവതരിപ്പിക്കുന്നുണ്ട്.

ഇത്തരത്തില്‍ യാത്രചെയ്യുന്നവരെയാണ് താല്‍ക്കാലിക വിസ വഴി ടൂറിസം മേഖലയിലെക്ക് അകര്‍ഷിക്കാന്‍ അധികൃതര്‍ ആലോചിക്കുന്നത്.ലോകത്തിലെ തന്നെ ഏറ്റവും തിരക്കുള്ള വിമാനത്താവളമായാണ് ദുബായിയെ കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 88.2 മില്യന്‍ യാത്രക്കാരാണ് ദുബായ് എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തത്. അതില്‍ 15.8 മില്യന്‍ ഇത്തരത്തില്‍ യാത്ര ചെയ്തവരാണ് എന്നാണ് അധികൃതരുടെ കണക്ക്.

ദുബായ് എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുന്ന ഈ യാത്രക്കാരെ നഗരത്തിന്റെ ടൂറിസം വ്യവസായത്തിന്റെ ഭാഗമാക്കുകയെന്നതാണ് പ്രധാന ലക്ഷ്യം.ഇതിന്റെ പ്രാഥമികഘട്ടമെന്നോണം ദുബായിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളുടെയും കെട്ടിടങ്ങളുടെയുമെല്ലാം ഉള്‍ക്കൊളിച്ച് വെര്‍ച്ച്വല്‍ റിയാലിറ്റി ടൂറും എയര്‍പോര്‍ട്ടില്‍ ആരംഭിക്കുന്നുണ്ട്. ലോകത്തിലെ ഉയരം കൂടിയ കെട്ടിടം ബൂര്‍ജ് ഖലീഫ, സെവന്‍ സ്റ്റാര്‍ ഹോട്ടല്‍ ബൂര്‍ജ് അല്‍ അറബ്, ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ് മാളായ ദുബായ് മാള്‍ എന്നിവയും ഇതിലുള്‍പ്പെടും.

 









<

JEEVAN TV NEWS

JEEVAN TV NEWS