jeevan news online

വാർത്തകൾ വിശദമായി

കപ്പല്‍ശാലയിലെ പൊട്ടിത്തെറി;സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് മന്ത്രി പൊന്‍ രാധാകൃഷ്ണന്‍


കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഇന്നലെ പൊട്ടിത്തെറിയുണ്ടായ കൊച്ചി കപ്പല്‍ശാലയില്‍ എത്തി പരിശോധന നടത്തി. ഏഴരയോടെയാണ് മന്ത്രി എത്തിയത്. മുതിര്‍ന്ന ഉദ്യോഗസ്ഥരോടൊപ്പമാണ് മന്ത്രി എത്തിയത്. പൊട്ടിത്തെറി മാത്രമാണ് ഉണ്ടായതെന്നും തീപിടുത്തം കപ്പലില്‍ ഉണ്ടായിട്ടില്ലെന്നും പൊന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.   വാതക ചോര്‍ച്ചയാണ് പൊട്ടിത്തെറിയ്ക്ക് കാരണം. ഇതിന്റെ കാരണം കണ്ടെത്താനായി  സ്വതന്ത്ര അന്വേഷണം നടത്തും. ഇതിന്റെ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.









<

JEEVAN TV NEWS

JEEVAN TV NEWS