jeevan news online

വാർത്തകൾ വിശദമായി

കൊല്ലം ട്രിനിറ്റി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ രാജി വച്ചു


ട്രിനിറ്റി ലൈസിയം സ്‌കൂള്‍ വിദ്യാര്‍ഥിനി ഗൗരി നേഹ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാജിവച്ചു. നേരത്തെ ഗൗരി നേഹയുടെ മരണത്തിലെ പ്രതികളായ  അധ്യാപകരെ ആഘോഷപൂര്‍വം തിരിച്ചെടുത്ത സംഭവത്തെ തുടര്‍ന്നാണ് പ്രിന്‍സിപ്പാള്‍ വാര്‍ത്തകളില്‍ നിറഞ്ഞത്.  പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മാനേജ്‌മെന്റിന് നോട്ടീസയച്ചിരുന്നു.


എന്നാല്‍ തന്നെ മാറ്റി നിര്‍ത്താന്‍ സര്‍ക്കാറിന് അധികാരമില്ലെന്നും അതിനുള്ള അധികാരം മാനേജ്‌മെന്റിന് മാത്രമാണെന്നുമായിരുന്നു പ്രിന്‍സിപ്പാളിന്റെ നിലപാട്.
വിരമിക്കാന്‍ ഒന്നരമാസം കൂടി ബാക്കിനില്‍ക്കെ അവധിയില്‍ പോകാന്‍ പ്രിന്‍സിപ്പലിനോട് മാനേജ്‌മെന്റ് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. വിഷയത്തില്‍ സസ്‌പെന്‍ഡു ചെയ്ത അധ്യാപകരെ ആഘോഷപൂര്‍വം തിരിച്ചെടുത്ത നടപടി തെറ്റാണെന്നും മാനേജ്‌മെന്റ് യോഗം വിലയിരുത്തി.

 









<

JEEVAN TV NEWS

JEEVAN TV NEWS