jeevan news online

വാർത്തകൾ വിശദമായി

ഒമാനില്‍ ട്രാഫിക്‌നിയമം പരിഷ്‌ക്കരിക്കുന്നു


 

ഒമാനില്‍ പുതിയ ഗതാഗത നിയമം നിലവില്‍ വരുന്നതോടെ അമിതവേഗത്തില്‍ വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കും . മാര്‍ച്ച് ഒന്നു മുതലാണ് നിയമം പ്രാബല്യത്തില്‍ വരുക.ഗതാഗത നിയമലംഘനത്തിന് ഒമാനില്‍ ഒരു വര്‍ഷം 12 ബ്ലാക്ക് പോയിന്റിലധികം ലഭിച്ചാല്‍ മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് റദ്ദാക്കുക. മാര്‍ച്ച് ഒന്നു മുതലാണ് നിയമം പ്രാബല്യത്തില്‍ വരും. അമിതവേഗതക്കുള്ള പിഴയില്‍ മാറ്റമുണ്ട്. 75 കിലോമീറ്ററിന് മുകളിലാണ് അമിത വേഗതയെങ്കില്‍ അമ്പത് റിയാല്‍ പിഴയും മൂന്ന് ബ്ലാക്ക് പോയിന്റും ചുമത്തും.

മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനുള്ള പിഴയില്‍ മാറ്റമില്ല. 90 ദിവസത്തിനുള്ളില്‍ വീണ്ടും മൊബൈല്‍ ഉപയോഗത്തിന് പിടിയിലാകുന്നവരെ വാഹനമടക്കം കസ്റ്റഡിയില്‍ എടുക്കും. എഞ്ചിന്റെ ശേഷിയും ശബ്ദവും കൃത്രിമ ഉപകരണങ്ങള്‍ സ്ഥാപിച്ച് വര്‍ധിപ്പിക്കുന്നവര്‍ അമ്പത് റിയാല്‍ പിഴയെടുക്കണം. ആംബുലന്‍സുകള്‍ക്കുള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്താല്‍ 35 റിയാലും വികലാംഗര്‍ക്കുള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്താല്‍ അമ്പത് റിയാലുമായിരിക്കും പിഴ. വാഹനം വേഗത കുറച്ച് ഓടിച്ച് ഗതാഗത കുരുക്ക് ഉണ്ടാക്കുന്നവരില്‍ നിന്ന് 15 റിയാലാകും ഈടാക്കുക. ഷോള്‍ഡറിലൂടെ മറികടക്കുന്നവര്‍ക്ക് അമ്പത് റിയാലാണ് പിഴ. ഹെവി വാഹനങ്ങളില്‍ റിഫ്‌ലക്ടീവ് പാനലുകള്‍ സ്ഥാപിച്ചതിന് പിടിയിലാകുന്നവര്‍ 15 റിയാലും പിഴയെടുക്കേണ്ടിവരും

 

JEEVAN TV NEWS

JEEVAN TV NEWS