jeevan news online

വാർത്തകൾ വിശദമായി

നാലുവയസ്സുകാരനെ കൊന്ന പുലി കെണിയിലായി


അതിരപ്പിളളി വാല്‍പ്പാറയില്‍ നാലര വയസ്സുകാരനെ കൊന്ന പുലി കെണിയിലായി. കുട്ടിയുടെ വീടിന്റെ സമീപത്തു വനംവകുപ്പു വച്ച കൂട്ടിലാണു പുലി കുടുങ്ങിയത്. പുലര്‍ച്ചെ സ്ഥലത്തെത്തിയ നാട്ടുകാരാണ് പുലി കെണിയില്‍ കുടുങ്ങിയത് അറിഞ്ഞത്. മറ്റൊരു കൂട്ടിലേക്കു പുലിയെ മാറ്റും. കഴിഞ്ഞ ബുധനാഴ്ചയാണു നാലരവയസുകാരനായ സെയ്തുളിനെ പുലി കടിച്ചുകൊത്. വാല്‍പ്പാറയിലെ നടുമലൈ എസ്‌റ്റേറ്റിലായിരുന്നു സംഭവം.

വൈകിട്ട് അഞ്ചരയോടെ മാതാവിനൊപ്പം മുറ്റത്തേക്കിറങ്ങിയപ്പോഴാണു കുട്ടിയെ പുലി പിടികൂടി കാട്ടിലേക്കു മറഞ്ഞത്. ഉടന്‍ പരിസരവാസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും തിരച്ചില്‍ തുടങ്ങിയെങ്കിലും കുട്ടിയെ കണ്ടെത്തിയില്ല. രണ്ടര മണിക്കൂര്‍ തിരച്ചിലിനൊടുവില്‍ കുട്ടിയെ കാട്ടിനുള്ളില്‍നിന്നു തല വേര്‍പ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പുലിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു പ്രതിഷേധം നടത്തിയിരുന്നു.  

 

 

JEEVAN TV NEWS

JEEVAN TV NEWS