jeevan news online

വാർത്തകൾ വിശദമായി

കര്‍ലാട് തടാകത്തെ സഞ്ചാരികള്‍ കൈയൊഴിയുന്നു


സാഹസിക വിനോദസഞ്ചാരത്തിനായി കോടികള്‍ ചെലവിട്ട വയനാട്ടിലെ കര്‍ലാട് തടാകത്തെ സഞ്ചാരികള്‍ കൈയൊഴിയുന്നു. അധികൃതരുടെ അനാസ്ഥയെ തുടര്‍് സഞ്ചാരികള്‍ക്കായി ഒരുക്കിയ സംവിധാനങ്ങളെല്ലാം നശിക്കുകയാണ്. 2016 ല്‍ സാഹസിക വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട കര്‍ലാട് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കേന്ദ്രത്തെ സഞ്ചാരികള്‍ പൂര്‍ണമായും കൈയൊഴിയുകയാണ്. സാഹസിക വിനോദസഞ്ചാരത്തിനായി രൂപം നല്‍കിയ സംവിധാനങ്ങളൊന്നും ഇപ്പോഴില്ല.

ജലാശയത്തിന് മുകളിലൂടെയുള്ള സിപ്പ് ലൈനായിരുന്നു പ്രധാന ആകര്‍ഷണം. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് നല്ല വരുമാനും നല്‍കിയിരുന്ന സിപ്പ്‌ലൈന്‍ പ്രവര്‍ത്തനം അവസാനിച്ചിട്ട് മാസങ്ങളായി. മറ്റു സാഹസിക റൈഡുകളും ഇപ്പോഴില്ല. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാനോ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആകര്‍ഷമാക്കാനോ ഉളള നടപടികളും അധികൃതര്‍ സ്വീകരിക്കുന്നില്ല.

 

 

JEEVAN TV NEWS

JEEVAN TV NEWS