jeevan news online

വാർത്തകൾ വിശദമായി

കണ്ണൂരിലെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് 24 മണിക്കൂര്‍ ഉപവാസം


കണ്ണൂരില്‍ യുത്ത്‌കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡിസിസി പ്രസിഡണ്ട് സതീശന്‍ പാച്ചേനി ഇന്ന് 24 മണിക്കൂര്‍ ഉപവാസം അനുഷ്ഠിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഇന്നലെരാത്രി വൈകിയാണ് കൊല്ലപ്പെട്ട ശുഹൈബിന്റെ മൃതദേഹം എടയൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌ക്കരിച്ചത്. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട ആരേയും ഇതുവരെ പോലീസ് അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാണ്. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് ഡിസിസി പ്രസിഡണ്ട് ആരോപിച്ചു

 

JEEVAN TV NEWS

JEEVAN TV NEWS