ബസ് യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള ഇടതുമുന്നണിയോഗത്തിന്റെ ശുപാര്‍ശ മന്ത്രിസഭായോഗം ഇന്ന് അംഗീകരിച്ചേക്കും.. മിനിമംനിരക്ക് ഏഴ് രൂപയില്‍ നിന്ന് 8 രൂപയാക്കും. വിദ്യാര്തഥികളുടടെ യാത്രാ നിരക്കിലും ആനുപാതികമായ വര്‍ദനവ് ഉണ്ടാകും.ബസ് ചാര്‍ജ് വര്‍ദ്ദനവ് ചര്‍ച്ച ചെയ്യാന്‍ എ.കെ.ജി സെന്ററില്‍ ചേര്‍ന്ന പ്രത്യേക ഇടതു മുന്നണിയോഗത്തിലാണ് തീരുമാനം ഉണ്ടായത്.
മിനിമം ചാര്‍ജ് 7 രൂപയില്‍ നിന്ന് 8 രൂപയാക്കാന്‍ സര്‍ക്കാരിന് എല്‍ഡിഎഫ് അനുമതി നല്കി. ഫാസ്റ്റ് പാസഞ്ചര്‍ നിരക്കുകളിലും ഒരു രൂപയുടെ വര്ദവനിനാണ് ശുപാര്‍ശ. ഇത് 10 രൂപയില്‍ നിന്നും 11 രൂപയാകും. വിദ്യാര്തഥികളുടടെ യാത്രാ നിരക്കിലും ആനുപാതികമായ വര്‍ദനവ് ഉണ്ടാകും. ജനങ്ങള്‍ക്ക്്് അമിതഭാരമുണ്ടാകാത്ത വിധത്തില്‍ വര്‍ദനവ് വരുത്താനാണ് നിര്‍ദേശം. ബുധനാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തിലാകും അന്തിമ തീരുമാനം ഉണ്ടാകുന്നത്.