യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തിയ സംഭവം സിപിഎം ഭീകരതയുടെ തെളിവാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. അധികാരം ഉപയോഗിച്ച് എന്ത് ചെയ്യാം എന്നാണ് സിപിഎം മനോഭാവം. കൊലപാത രാഷ്ട്രീയം എന്നത് സിപിഎമ്മിന്റെ രക്തത്തില്‍ അലിഞ്ഞതാണ്. അവര്‍ അത് ഉപേക്ഷിക്കില്ല എന്നതി്ന്റെ തെളിവാണ് ഷുഹൈബിന്റെ കൊലപാതകമെന്നും അദ്ദേഹം പറഞ്ഞു.