jeevan news online

വാർത്തകൾ വിശദമായി

കെഎസ്ആര്‍ടിസി  വര്‍ക് ഷോപ്പില്‍ തീപ്പിടിത്തം, രണ്ട് ബസ്സുകള്‍ കത്തി നശിച്ചു 


കോഴിക്കോട് നടക്കാവിലെ കെഎസ്ആര്‍ടിസി റീജണല്‍ ഓഫീസിലണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് കെഎസ്ആര്‍ടിസി ബസ്സുകള്‍ കത്തി നശിച്ചു. കാലാവധി കഴിഞ്ഞ് ലേലം ചെയ്യാനായി മാറ്റിവെച്ച ബസ്സുകള്‍ക്കാണ് തീപിടിച്ചത്. ബസ്സുകള്‍ക്ക് സമീപം മാലിന്യം കൂട്ടിയിട്ട് കത്തിച്ചിരുന്നു.ഇവിടെ നിന്ന് തീപടര്‍ന്നാണ് അപകടമുണ്ടായത്.

അവധി ദിവസമായതിനാല്‍ വര്‍ക്കഷോപ്പില്‍ ജീവനക്കാര്‍ കുറവായിരുന്നു.സമീപം താമസിക്കുന്ന ആളുകളാണ് തീയും പുകയും ഉയരുന്നത് ആദ്യം കാണുന്നത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് എത്തി തീ പൂര്‍ണ്ണമായും അണച്ചു. എത്രലക്ഷം രൂപയുടെ നഷ്ടമാണുണ്ടയതെന്ന് കണക്കാക്കിയിട്ടില്ല.

 









<

JEEVAN TV NEWS

JEEVAN TV NEWS