കപ്പല്‍ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ച അഞ്ച് തൊഴിലാളികളും മലയാളികള്‍.ഏരൂര്‍ വെസ്റ്റ് ചെമ്പനേഴ്ത്ത് ഹൗസില്‍ ഉണ്ണികൃഷ്ണന്, ഏരൂര്‍
മഠത്തിപ്പറമ്പില്‍ വെളിയില്‍ കണ്ണന് എം.വി, തേവര കുറുപ്പശ്ശേരി പുത്തന്‍വീട്ടില്‍ ജയന് കെ. ബി, വൈപ്പിന്‍ പള്ളിപ്പറമ്പില്‍ റംഷാദ് എം. എം, അടൂര്‍ ഏനാത്ത്
ചരുവിള വടക്കതില്‍ ഗെവിന് റജി എന്നിവരാണ് മരിച്ചത്.
കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന സാഗര്‍ ഭൂഷണ് എന്ന കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. ഒ.എന്‍.ജി.സിയുടേതാണ് കപ്പല്‍. അപകടത്തില്‍ 11
പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പൊട്ടിത്തെറിയുണ്ടായ കപ്പലിലെ തീ അണച്ചതായി പോലീസ് കമ്മീഷണര്‍ അറിയിച്ചു. കപ്പലിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കിയതോടെ പരിശോധന അവസാനിപ്പിച്ചുവെന്നും പോലീസ് പറഞ്ഞു.