jeevan news online

വാർത്തകൾ വിശദമായി

കെ.ടി.ഡി.സി പ്രവര്‍ത്തനലാഭത്തില്‍ വന്‍ വര്‍ദ്ധനവ്


കെ.ടി.ഡി.സിയുടെ പ്രവര്‍ത്തനലാഭത്തില്‍ വന്‍ വര്‍ദ്ധനവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്  ഒരുകോടി രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ബിയര്‍ പാര്‍ലറുകളില്‍നിന്ന് മാത്രമായി 2017 ല്‍ 35 കോടിയുടെ വരുമാനം ഉണ്ടായതായും കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകൂമാര്‍ പറഞ്ഞു.മദ്യനയവും, നോട്ടു നിരോധനവുമെല്ലാം കെ.ടിഡിയുടെ വരുമാനത്തെ കാര്യമായി ബാധിച്ചിരുന്നു.40 ബിയര്‍ പാര്‍ലറുകളില്‍  28 എണ്ണം മദ്യ നയത്തെ തുടര്‍ന്ന് പൂട്ടി. 2017 ല്‍ 35 കോടിയുടെ വരുമാനമാണ് ബിയര്‍ പാര്‍ലറുകളില്‍ നിന്നും കെ.ടി.ഡി.സി ക്ക് ലഭിച്ചത്. 35 ബിയര്‍ പാര്‍ലറുകള്‍ പുതുതായി പ്രവര്‍ത്തനം ആരംഭിക്കുമെന്നും കെ.ടി.ഡി സി ചെയര്‍മാന്‍ എം.വിജയകുമാര്‍ പറഞ്ഞു.

 

JEEVAN TV NEWS

JEEVAN TV NEWS