jeevan news online

വാർത്തകൾ വിശദമായി

ഓടുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫി;വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം


ഓടുന്ന ട്രെയിനിനു മുന്നില്‍നിന്നു സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച രണ്ട് വിദ്യാര്‍ഥികള്‍ ട്രെയിനിന് അടിയില്‍പ്പെട്ട് മരിച്ചു. കൊല്‍ക്കത്തയിലാണ് സംഭവം.  ഇന്നലെ വൈകിട്ട് നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡുംഡുമിനും ബെല്‍ഗാരിയയ്ക്കും ഇടയ്ക്കാണ് അപകടമുണ്ടായത്. പാളത്തില്‍നിന്നു സെല്‍ഫിയെടുക്കുന്നതിനിടെ വിദ്യാര്‍ത്ഥികളെ ലോക്കല്‍ ട്രെയിന്‍ ഇടിയ്ക്കുകയായിരുന്നു. രണ്ടു കോളജ് വിദ്യാര്‍ഥികള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒരു വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ബെല്‍ഗാരിയയിലെ ഭായ്രബ് ഗാംഗുലി കോളജിലെ വിദ്യാര്‍ഥികളാണ് മരിച്ച കുട്ടികള്‍.

JEEVAN TV NEWS

JEEVAN TV NEWS