jeevan news online

വാർത്തകൾ വിശദമായി

ദലിത് പെണ്‍കുട്ടിയെ തീകൊളുത്തി; ആണ്‍കുട്ടി പിടിയില്‍


മധ്യപ്രദേശില്‍ പീഡനശ്രമത്തെ എതിര്‍ത്ത ദലിത് പെണ്‍കുട്ടിയെ തീകൊളുത്തിയ ആണ്‍കുട്ടി പിടിയില്‍. ശരീരമാസകലം പൊള്ളലേറ്റ പതിമൂന്നുകാരി ഗുരുതരാവസ്ഥയിലാണ്. രാജ്ഗഡിലെ സസ്താനി ഗ്രാമത്തില്‍ ശനിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം. മാതാപിതാക്കള്‍ ജോലിക്കു പോയ നേരത്തു വീട്ടില്‍ പെണ്‍കുട്ടി തനിച്ചായിരുന്നു. ഈ തക്കത്തിന് അതിക്രമിച്ചുകയറിയ പ്രതി പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും എതിര്‍ത്തപ്പോള്‍ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയെന്നും പൊലീസ് പറഞ്ഞു. പ്രതിയെ ഞായറാഴ്ച രാത്രിയോടെ പിടികൂടി. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാനുള്ള 'പോക്‌സോ' നിയമം ഉള്‍പ്പെടെ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.

 

JEEVAN TV NEWS

JEEVAN TV NEWS