jeevan news online

വാർത്തകൾ വിശദമായി

കാലാവസ്ഥയില്‍ മാറ്റം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് 


സൗദി അറേബ്യയില്‍ ഈ ആഴ്ച കാലാവസ്ഥയില്‍ മാറ്റം ഉണ്ടാകുമെന്ന് കാലാവസ്ഥ-പരിസ്ഥിതി സംരക്ഷണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. അന്തരീക്ഷ താപം ഉയരുകയും കനത്ത പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

സൗദിയുടെ വടക്ക്, പടിഞ്ഞാറന്‍ പ്രദേശങ്ങള്‍, മധ്യ പ്രവിശ്യ എന്നിവിടങ്ങളില്‍ അന്തരീക്ഷ താപം ഉയരാനും ശക്തമായ പൊടിക്കാറ്റിനും സാധ്യതയു്. നാളെയും മറ്റെന്നാളും പടിഞ്ഞാറന്‍ പ്രവിശ്യയിലെ ജിദ്ദ, മക്ക, അല്‍ ലൈത്ത്, റാബിഗ്
എന്നിവിടങ്ങളില്‍ കനത്ത പൊടിക്കാറ്റിന് സാധ്യതയുണ്ട്.

മണിക്കൂറില്‍ 55 കിലോ മീറ്റര്‍ വേഗതയുളള കാറ്റ് അന്തരീക്ഷത്തെ പൊടിപടലം കൊ് മൂടും. ഇത് ദൂരക്കാഴ്ച ഇല്ലാതാക്കും. ഈ സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന്കാലാവസ്ഥ-പരിസ്ഥിതി സംരക്ഷണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഹായില്‍, മദീന പ്രവിശ്യകളിലും പൊടിക്കാറ്റ് ഉാകും. ബുറൈദ, റിയാദ്, ദമ്മാം എന്നിവിടങ്ങളിലും പൊടിക്കാറ്റ് ദൃശ്യമാകും. ഈ പ്രവിശകളുടെ കിഴക്കന്‍ പ്രദേശങ്ങളിലേക്കും പൊടിക്കാറ്റ് വ്യാപിക്കാന്‍ സാധ്യതയുണ്ട്.

അല്‍ ജൗഫ്, തബൂക്ക്, മദീന, ഹായില്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയു്. അടുത്ത രണ്ടുദിവസത്തിനകം ഉത്തര-പശ്ചിമ പ്രവിശ്യകളിലും റിയാദ്,ദമ്മാം എന്നിവിടങ്ങളിലും ശീതകാലാവസ്ഥ അനുഭവപ്പെടും. ഒരാഴ്ച കാലാവസ്ഥയില്‍ വ്യതിയാനം ഉാകാനാണ് സാധ്യതയെന്നും കാലാവസ്ഥ-പരിസ്ഥിതി സംരക്ഷണ അതോറിറ്റി അറിയിച്ചു.

 

JEEVAN TV NEWS

JEEVAN TV NEWS