jeevan news online

വാർത്തകൾ വിശദമായി

കശ്മീര്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഭീകരാക്രമണം


കശ്മീര്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഭീകരാക്രമണം. റായ്പൂരിലെ ദൊമാനയിലാണ് സൈനിക പോസ്റ്റിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. ഇവിടെ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റമുട്ടല്‍ തുടരുകയാണ്. സുജ്‌വാനിലെ സൈനിക ക്യാമ്പില്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ഭീകരാക്രമണത്തില്‍ ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടു. സൈനിക ക്വാര്‍ട്ടേഴ്‌സില്‍ ഭീകരര്‍ മൈനുകളോ മറ്റോ ഒളിപ്പിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് സൈനികന്റെ മുതദേഹം കണ്ടത്. ഇതോടെ സുജ്‌വാന്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ആറായി.

ശ്രീനഗറിലെ കരണ്‍ നഗറിലുള്ള സിആര്‍പിഎഫ് ക്യാമ്പിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരുമായി സൈന്യം ഏറ്റുമുട്ടി.രണ്ട് തീവ്രവാദികള്‍ ക്യാംപിന് സമീപത്തുള്ള കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയാണ്. തീവ്രവാദികളെ കണ്ടെത്താനായി ഡ്രോ സംവിധാനങ്ങള്‍ ഉള്‍പ്പെടടെ സൈന്യം ഉപയോഗിക്കുന്നുണ്ട്. അതേസമയം ജമ്മുവിലെ പൂഞ്ച് സെക്ടറില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.

 

 









<

JEEVAN TV NEWS

JEEVAN TV NEWS