jeevan news online

വാർത്തകൾ വിശദമായി

എക്‌സ്പ്രസ് വേകളിലെ വേഗപരിധി തുടരും


സൗദി അറേബ്യയിലെ എക്‌സ്പ്രസ് വേകളിലെ മാക്‌സിമം സ്പീഡ് ലിമിറ്റ് നിലവിലുളളത് തുടരുമെന്ന് പൊതു സുരക്ഷാ വകുപ്പ് അറിയിച്ചു. വേഗപരിധിയില്‍ മാറ്റം വരുത്തിയെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അധികൃതര്‍ അറിയിച്ചു.

രാജ്യത്തെ എല്ലാ റോഡുകളിലും വേഗപരിധി സംബന്ധിച്ച് സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടു്. വേഗപരിധിയില്‍ മാറ്റം വരുത്തിയാല്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് പൊതുസുരക്ഷാ വകുപ്പ് വക്താവ് കേണല്‍ സാമി അല്‍ ശുവൈരിഖ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ല. ഏതാനും എക്‌സ്പ്രസ് വേകളില്‍ വേഗപരിധി കൂട്ടാന്‍ ആലോചനയുണ്ട്.

റോഡിന്റെ ഗുണനിലവാരം, തിരക്ക് എന്നിവ പരിശോധിച്ച് തീരുമാനം പിന്നീട് പ്രഖ്യാപിക്കും. ഒരേ റോഡിലെ വ്യത്യസ്ഥ സ്ഥലങ്ങളില്‍ വിവിധ തരത്തിലായിരിക്കും വേഗപരിധി ബാധകമാക്കുക. ഇതുസംബന്ധിച്ച് വിശദമായ പഠനം നടക്കുന്നുന്നെും സാമി അല്‍ ശുവൈരിഖ് വ്യക്തമാക്കി. ജി സി സി രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്ന രാജ്യമാണ് സൗദി അറേബ്യ. ഗതാഗത നിയമ ലംഘകരുടെ എണ്ണവും വളരെ കൂടുതലാണ്. ഈസാഹചര്യത്തില്‍ അടുത്തിടെ നിയമ ലംഘകര്‍ക്കുളള പിഴ ശിക്ഷ വര്‍ധിപ്പിച്ചിരുന്നു. അമിത വേഗതയും ഡ്രൈവര്‍മാരുടെ  അശ്രദ്ധയുമാണ് റോഡപകടങ്ങള്‍ക്ക് കാരണമെന്നും സാമി അല്‍ ശുവൈരിഖ് പറഞ്ഞു.

JEEVAN TV NEWS

JEEVAN TV NEWS