jeevan news online

വാർത്തകൾ വിശദമായി

ടിക്കറ്റ് ബുക്കിങ്ങിന് പുതിയ മൊബൈല്‍ ആപഌക്കേഷനുമായി റെയില്‍വേ


 ജനറല്‍, സീസണ്‍ ടിക്കറ്റുകളും പ്ലാറ്റ്‌ഫോം ടിക്കറ്റും ബുക്ക് ചെയ്യാന്‍ റെയില്‍വേ പുതിയ മൊബൈല്‍ ആപഌക്കേഷന്‍(യു.ടി.എസ്. ആപ്പ്) ആരംഭിച്ചു.ഈ ആപ്പ് വഴി യാത്രക്കാരന് പേപ്പര്‍ ടിക്കറ്റും പേപ്പര്‍ രഹിത ടിക്കറ്റും എടുക്കാനാകും. ദക്ഷിണ പശ്ചിമ റെയില്‍വേയ്ക്ക് കീഴിലെ സ്റ്റേഷനുകളില്‍ മാത്രമേ പേപ്പര്‍ രഹിത ടിക്കറ്റ് എടുക്കാനാവുകയുള്ളൂ. എന്നാല്‍, ഇന്ത്യന്‍ റെയില്‍വേയുടെ ഏതു സ്റ്റേഷനുകളിലെ ആവശ്യങ്ങള്‍ക്കും പേപ്പര്‍ ടിക്കറ്റ് ഉപയോഗിക്കാം.ആന്‍ഡ്രോയിഡ്/ വിന്‍ഡോസ് സ്മാര്‍ട്ട് ഫോണുകളില്‍ ആപ്പ് ലഭ്യമാകും.

യാത്രക്കാരന്‍ റെയില്‍വേ വാലറ്റില്‍ (ആര്‍ വാലറ്റ്) പണം നിക്ഷേപിക്കണം. ആര്‍ വാലറ്റില്‍ 100 രൂപ മുതല്‍ 5000 രൂപ വരെ നിക്ഷേപിക്കാം. തുടര്‍ന്ന് യാത്രയുടെ ആവശ്യമനുസരിച്ച് ആപ്പ് വഴി ബുക്ക് ചെയ്യാം. ആര്‍ വാലറ്റ്, പേ ടിഎം, മൊബിക്വിക് എന്നിവ വഴി ടിക്കറ്റ് തുക നല്‍കാം. പ്ലാറ്റ് ഫോം ടിക്കറ്റ് ബുക്ക് ചെയ്ത് രണ്ടു മണിക്കൂര്‍ മാത്രമായിരിക്കും ഉപയോഗിക്കാനാവുക. റദ്ദാക്കാന്‍ സാധിക്കില്ല.

 

JEEVAN TV NEWS

JEEVAN TV NEWS