jeevan news online

വാർത്തകൾ വിശദമായി

ത്രിപുരയില്‍ ബിജെപി പ്രചാരണം ; വാഗ്ദാനങ്ങളുമായി അമിത് ഷാ


തെരഞ്ഞെടുപ്പിന് ഒരാഴ്ചമാത്രം ശേഷിക്കെ ത്രിപുരയില്‍ തമ്പടിച്ച് ബിജെപി ദേശീയ നേതൃത്വം. അമിത് ഷാ, അരുണ്‍ ജെയ്റ്റ്‌ലി, നിതിന്‍ ഗഡ്കരി എന്നിവര്‍ക്ക് പിന്നാലെ യോഗി ആദിത്യനാഥും സംസ്ഥാനത്തുണ്ട്. വാഗ്ദാനങ്ങള്‍ നല്‍കാതെയുള്ള പതിവ് പ്രചാരണവുമായി സിപിഎം തുടരുമ്പോള്‍ മോഹന വാഗ്ദാനങ്ങളോടെയാണ് ബിജെപിയുടെ പ്രചാരണം.ചലോ പള്‍ട്ടി, അഥവാ , വരൂ മാറ്റമുണ്ടാക്കൂ ഇതാണ് ത്രിപുരയില്‍ ബി ജെ പി മുദ്രാവാക്യം.

ആദിവാസി വോട്ടര്‍മാര്‍ക്ക് സ്വാധീനമുള്ള മേഖലയിലയില്‍ ഇന്നലെ മുതല്‍ അമിത്ഷായുടെ റാലി തുടങ്ങി. ത്രിപുര വിഭജനം ആവശ്യപ്പെടു ഐ പി എഫ് ടി യുമായുള്ള സഖ്യം സി പിഎം പ്രചാരണ ആയുധമാക്കുന്നുണ്ട്.എ്ന്നാല്‍ വിഭജനം അജണ്ടയിലില്ലെന്നായിരുന്നു മോഹന്‍പൂരിലെ റാലിയില്‍ അമിത്ഷായുടെ മറുപടി.കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി , പെണ്‍കുട്ടികള്‍ക്ക് ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം തുടങ്ങി ആകര്‍ഷക വാഗ്ദാനങ്ങളോടെ പാര്‍ട്ടി തെരഞ്ഞെടുപ്പ് ദര്‍ശന രേഖയിറക്കിയിട്ടുണ്ട്. ഉത്തരേന്ത്യയിലേതിന് സമാനമായ ഹിന്ദുത്വ പ്രാചാരണം വിലപ്പോവില്ലെിരിക്കെ ത്രിപുരയില്‍ വികസന വിഷയങ്ങളാണ് ബി ജെ പി ആയുധം.

 









<

JEEVAN TV NEWS

JEEVAN TV NEWS