jeevan news online

വാർത്തകൾ വിശദമായി

മോഡി ഒമാനില്‍ ; സുപ്രധാനകരാറുകളില്‍ ഒപ്പുവെച്ചു


പ്രതിരോധമേഖലയിലും ബഹിരാകാശമേഖലയിലും ഇന്ത്യയും ഒമാനും കൈക്കോര്‍ക്കുന്നു. എട്ട് സുപ്രധാനകരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഒമാനിലുള്ള ഇന്ത്യക്കാര്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. മസ്‌ക്കറ്റില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.ഒമാന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇവിടെയുള്ള ഇന്ത്യക്കാര്‍ വലിയ സംഭാവനയാണ് നല്‍കുന്നത്. ഇന്ത്യയുടെ ചെറുപതിപ്പ് തന്നെയാണ് ഒമാനില്‍ കാണാന്‍ കഴിഞ്ഞതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളുടെ ജീവിതം അനായാസമാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

21ാം നൂറ്റാണ്ട് ലക്ഷ്യമിട്ടുകൊണ്ടുള്ള അടിസ്ഥാന സൗകര്യവികസനമാണ് ഇന്ത്യ നടത്തുന്നത്. ഗതാഗത രംഗത്ത് വിവിധ മേഖലകളെ ഒിപ്പിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. റോഡ്  റെയില്‍  വ്യോമ  ജല ഗതാഗത മേഖലകളെ ഒിപ്പിക്കാനുള്ള നീക്കമാണ് നടത്തുതെും മോഡി പറഞ്ഞു. ഇന്‍ഷുറന്‍സ് പരിരക്ഷ സമ്പര്‍ക്ക് മാത്രമുള്ളതല്ല. 90 പൈസക്കും ഒരു രൂപയ്ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ സാധാരണക്കാര്‍ക്ക് നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും ഒമാനും തമ്മില്‍ ശക്തമായ ബന്ധമാണ് എക്കാലത്തും ഉണ്ടായിരുന്നത്. ഒമാനിലെ ഇന്ത്യന്‍ സമൂഹം ഇതില്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെ്‌നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

 









<

JEEVAN TV NEWS

JEEVAN TV NEWS