jeevan news online

വാർത്തകൾ വിശദമായി

മോഡിക്ക് രാഹുലിന്റെ ഉപദേശം


പ്രസംഗംനിര്‍ത്തി കഠിനാധ്വാനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. സര്‍ക്കാരിന്റെ കാലാവധി തീരാന്‍ ഇനി അധികകാലമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ ഉപദേശം. കര്‍ണാടകത്തിലെ വിവിധ ഭാഗങ്ങളില്‍ തെരഞ്ഞടുപ്പ് പ്രചാരണ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും കള്ളപ്പണം രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവരുന്നതിലും മോദി പരാജയപ്പെട്ടുവെന്ന് രാഹുല്‍ ആരോപിച്ചു. രാജ്യത്തെ സമ്പദ് വ്യവസ്ഥ തകര്‍പ്പോഴും കോണ്‍ഗ്രസിനെ വിമര്‍ശിക്കാനാണ് മോദി സമയം കണ്ടെത്തുന്നത്.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സ്‌കൂളുകളും ആശുപത്രികളും നിര്‍മ്മിക്കുകയും അടക്കമുള്ളവയാണ് ജനങ്ങള്‍ പ്രധാനമന്ത്രിയില്‍നിന്ന് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത് മാത്രമല്ല. വന്‍ വ്യവസായികളുടെ കടങ്ങള്‍ എഴുതിത്തള്ളുന്ന സര്‍ക്കാര്‍ കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ തയ്യാറാകുില്ല. കര്‍ണാടകത്തിലെ മുന്‍ ബി.ജെ.പി സര്‍ക്കാര്‍ അഴിമതിയില്‍ റെക്കോര്‍ഡ് സ്ഥാപിച്ച സ്ഥാനത്ത് സിദ്ധരാമയ്യ നേതൃത്വം നല്‍കു കോഗ്രസ് സര്‍ക്കാരിനെതിരെ അഞ്ചു വര്‍ഷത്തിനിടെ ഒരു അഴിമതി ആരോപണംപോലും ഉയര്‍ന്നിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.

 

JEEVAN TV NEWS

JEEVAN TV NEWS