jeevan news online

വാർത്തകൾ വിശദമായി

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം;ഒരു ജവാന്‍ കൊല്ലപ്പെട്ടു


 

ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ആക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. ശ്രീനഗറിലെ കരണ്‍നഗറില്‍ 23 ആം ബാറ്റാലിയന് നേരെയാണ് ആക്രമണം ഉണ്ടായത്. സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്‌കര്‍ ഇ തോയിബ ഏറ്റെടുത്തു. കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരയോഗം വിളിച്ചു. 

നേരത്തെ ഭീകരാക്രമണം നടന്ന ജമ്മുകശ്മീരിലെ സുഞ്ച്‌വാന്‍ സൈനികക്യാംപില്‍ എന്‍െഎഎ സംഘം പരിശോധനനടത്തി. വന്‍ ആയുധശേഖരവുമായി ഭീകരര്‍ സൈനികക്യാംപിലെത്തിയതില്‍ സുരക്ഷാവീഴ്ച്ചയുണ്ടായിട്ടുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ജെയ്‌ഷെ മുഹമ്മദ് ഭീകരുമായി ഏറ്റുമുട്ടല്‍ നടന്ന സ്ഥലങ്ങളില്‍ എന്‍.െഎ.എ സംഘം തെളിവെടുപ്പ് നടത്തി. ആക്രമണത്തില്‍ അഞ്ച് സൈനികരുള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെടുകയും പത്തുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിനിടെ ശ്രീനഗറിലെ സിആര്‍പിഎഫ് ക്യാംപില്‍ ഭീകരാക്രമണശ്രമം സൈന്യം പരാജയപ്പെടുത്തി. എകെ 47 തോക്കുകള്‍ ഉള്‍പ്പെടെ ആയുധശേഖരവുമായി രണ്ട് ഭീകരരെ കണ്ടെത്തിയതോടെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.

 

 









<

JEEVAN TV NEWS

JEEVAN TV NEWS