jeevan news online

വാർത്തകൾ വിശദമായി

ബിഎസ്എഫ് കമാന്‍ഡന്റ് ചെയ്തത് രാജ്യദ്രോഹമെന്ന് സി.ബി.ഐ


45 ലക്ഷം രൂപയുമായി ആലപ്പുഴയില്‍ പിടിയിലായ മലയാളി ബിഎസ്എഫ് കമാന്‍ഡന്റ് ചെയ്തത് രാജ്യദ്രോഹമെന്ന് സി.ബി.ഐ. പിടികൂടിയ പണം കള്ളക്കടത്തുകാര്‍ നല്‍കിയ കോഴയാണെന്ന് കമാന്‍ഡന്റ് ജിബു ടി.മാത്യു മൊഴി നല്‍കി. പശ്ചിമബംഗാളില്‍നിന്ന് ഷാലിമാര്‍ എക്‌സ്പ്രസില്‍ ആലപ്പുഴയില്‍ എത്തിയപ്പോഴാണ് പത്തനംതിട്ട സ്വദേശിയായ ജിബു പിടിയിലായത്. ജിബുവിനെ രണ്ടാഴ്ചത്തേക്ക് കോടതി സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. 

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ജോലിചെയ്യുന്ന ബിഎസ്എഫ് കമന്‍ഡാന്റായ ജിബു ടി മാത്യു ഏറെക്കാലമായി സി.ബി.ഐ നിരീക്ഷണത്തിലായിരുന്നു. ഇദ്ദേഹത്തിനെതിരെ വിവിധ അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുമണ്ടായിരുന്നു. ബംഗ്ലാദേശില്‍ നിന്നു രാജ്യത്തേക്കെത്തുന്ന  കള്ളക്കടത്തുകാര്‍ക്ക് ജിബു നിരന്തര സഹായം ചെയ്തുവെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഇതിനു ലഭിച്ച പ്രതിഫലമായിരുന്നു പിടികൂടിയ 45 ലക്ഷം രൂപ. ജിബുവിനൊപ്പം അതിര്‍ത്തയില്‍ ജോലി ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥരും കള്ളക്കടത്തിനു സഹായം നല്‍കിയിരുന്നതായി സി.ബിഐ ക്ക് വിവരം ലഭിച്ചിട്ടുണ്ട്. 

പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് തുണിത്തരങ്ങള്‍ക്കിടയിലാണ് പണം സൂക്ഷിച്ചത്. ആലപ്പുഴയില്‍ വെച്ച് പിടിയിലായ ജിബുവിനെ  കൂടുതല്‍ ഉദ്യോഗസ്ഥരെത്തി തൊട്ടടുത്ത ഹോട്ടലില്‍ വെച്ചു തന്നെ ആദ്യം ചോദ്യംചെയ്തു. അതിനുശേഷമാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്.ജിബുവിന്റെ  പത്തനംതിട്ട ഇലന്തൂരിലെ വീട്ടിലും സിബിഐ സംഘം പരിശോധനകള്‍ നടത്തി.

 









<

JEEVAN TV NEWS

JEEVAN TV NEWS