jeevan news online

വാർത്തകൾ വിശദമായി

ഷാര്‍ജയില്‍ വന്‍തീപ്പിടുത്തം: മരിച്ചവരില്‍ ഇന്ത്യക്കാരനും


ഷാര്‍ജയില്‍ അപ്പാര്‍ട്മെന്റിലുണ്ടായ തീപ്പിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ഇവരില്‍ ഒരാള്‍ ഇന്ത്യന്‍ വംശജനാണ്. മൂന്നു നില കെട്ടിടത്തിലെ എസിയില്‍ നിന്നാണ് തീപ്പിടുത്തം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

മരിച്ചവരില്‍ മൊറോക്കന്‍ വംശജയായ യുവതിയും (38) ഇവരുടെ മക്കളും ഇന്ത്യന്‍ വംശജനും (35) പാക്കിസ്ഥാനി വനിതയും (40) ഉള്‍പ്പെടുന്നു. എട്ടോളം പേരുടെ നില ഗുരുതരമാണ്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.









<

JEEVAN TV NEWS

JEEVAN TV NEWS