jeevan news online

വാർത്തകൾ വിശദമായി

മോഹന്‍ ഭാഗവത് സൈനികരെ അപമാനിച്ചു :രാഹുല്‍ ഗാന്ധി


ഇന്ത്യന്‍ സൈന്യത്തെ വെല്ലുവിളിച്ചുള്ള ആര്‍എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്‌ക്കെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികരെ അപമാനിക്കുന്നതാണ് മോഹന്‍ ഭാഗവതിന്റെ വാക്കുകളെന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.'ആര്‍എസ്എസ് മേധാവിയുടെ പ്രസംഗം ഓരോ ഇന്ത്യക്കാരനെയും അപമാനിക്കലാണ്. കാരണം, അത് രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികരോടുള്ള അനാദരവാണ്. അത് നമ്മുടെ ദേശീയപതാകയെ അപമാനിക്കലാണ്,കാരണം പതാകയെ സല്യൂട്ട് ചെയ്യുന്ന ഓരോ സൈനികനെയും അപമാനിക്കലാണത്. നമ്മുടെ സൈന്യത്തെയും ജവാന്മാരെയും നിന്ദിച്ചതിന് താങ്കളോട് ലജ്ജ തോന്നുന്നു മിസ്റ്റര്‍ ഭാഗവത്'. രാഹുല്‍ ട്വീറ്റ് ചെയ്തു.

 

 

 

 

JEEVAN TV NEWS

JEEVAN TV NEWS