jeevan news online

വാർത്തകൾ വിശദമായി

സൈന്യത്തെ വെല്ലുവിളിച്ചു; മോഹന്‍ ഭാഗവതിന് ട്രോളുകളുടെ പെരുമഴ


ആര്‍എസ്എസ് മേധാവിയായ മോഹന്‍ ഭാഗവത് തന്റെ പ്രസംഗത്തില്‍ ഇന്ത്യന്‍ സൈന്യത്തെയാണ് വെല്ലുവിളിച്ചത്. ഇന്ത്യന്‍ സൈന്യത്തിന് യുദ്ധത്തിന് തയ്യാറെടുക്കാന്‍ ആറ് മാസം വേണമെങ്കില്‍ ആര്‍എസ്എസ്സിന് വെറും മൂന്ന് ദിവസം മതിയെന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ വെല്ലുവിളി. ആറ് ദിവസത്തെ മുസ്സഫര്‍പുര്‍ സന്ദര്‍ശത്തിനിടെ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മോഹന്‍ ഭാഗവതിന്റെ വിവാദ പ്രസംഗം. 

ഭരണഘടന  അനുവദിക്കുകയാണെങ്കില്‍ മുന്‍പില്‍ നിന്ന് ശത്രുക്കള്‍ക്കെതിരെ പോരാടുമെന്നും രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിക്കാന്‍ പോലും തന്റെ അണികള്‍ തയ്യാറാണെന്നുമായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങള്‍. എന്നാല്‍ മോഹന്‍ ഭാഗവതിന്റെ പ്രസംഗത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉടലെടുത്തത്. 

രാജ്യത്തിന് വേണ്ടി ജീവന്‍ പോലും ത്യാഗം ചെയ്യ്ത് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈന്യത്തെ അപമാനിക്കുന്നതിന് തുല്യമാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശങ്ങള്‍ എന്ന വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. അതോടൊപ്പം നിരവധി ട്രോളുകളും ഈ വിഷയത്തില്‍ മോഹന്‍ ഭാഗവതിനെതിരെ ഉടലെടുത്തു. പീരങ്കിയും ടാങ്കറും കൊണ്ട് ആക്രമിക്കാന്‍ വരുന്നവരുടെ മുന്‍പിലേക്ക് ഫോട്ടോ ഷോപ്പും കൊണ്ടാണോ മോഹന്‍ ഭാഗവത് പോകുകയെന്ന് തുടങ്ങുന്ന തരത്തിലുള്ള നിരവധി ട്രോളുകളാണ് മോഹന്‍ ഭാഗവതിനെ വിമര്‍ശിക്കാന്‍ ട്രോളന്‍മാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.









<

JEEVAN TV NEWS

JEEVAN TV NEWS