jeevan news online

വാർത്തകൾ വിശദമായി

ബിജെപിയ്ക്ക് തിരിച്ചടി;ചന്ദ്രശേഖര കമ്പാര്‍ കേന്ദ്രസാഹിത്യ അക്കാദമി അധ്യക്ഷന്‍ 


കന്നട നോവലിസ്റ്റ് ചന്ദ്രശേഖര കമ്പാര്‍ കേന്ദ്രസാഹിത്യ അക്കാദമി അധ്യക്ഷന്‍. സംഘപരിവാര്‍ പിന്തുണയോടെ മല്‍സരിച്ച പ്രതിഭാറായി പരാജയപ്പെട്ടു. 29നെതിരെ 56 വോട്ടുകള്‍ക്കാണു കമ്പാറിന്റെ ജയം. അക്കാദമിയില്‍ പിടിമുറുക്കാനുള്ള നീക്കങ്ങള്‍ സംഘപരിവാര്‍ സജീവമാക്കിയിരുന്നു. എന്നാല്‍ കമ്പാറിന്റെ വിജയം ബിജെപിക്കും സംഘപരിവാറിനുമുള്ള തിരിച്ചടിയായിട്ടാണു വിലയിരുത്തപ്പെടുന്നത്.

പ്രഭാവര്‍മ്മ, ബാലചന്ദ്രന്‍ വടക്കേടത്ത്, ഡോക്ടര്‍ അജിത് കുമാര്‍ എന്നിവരാണ് ജനറല്‍ കൗണ്‍സിലില്‍ മലയാള ഭാഷയെ പ്രതിനിധീകരിക്കുന്നത്. ഇവരില്‍ നിന്ന് ആര് ഭരണസമിതിയിലെത്തും എന്ന തീരുമാനവും തിരഞ്ഞെടുപ്പിലൂടെയാകാനാണു സാധ്യത. രാഷ്ട്രീയ ഭിന്നതയാണു കാരണം. സമവായത്തിലൂടെ മുതര്‍ന്ന അംഗം ഭരണസമിതിയിലെത്താറാണു പതിവ്.

കന്നഡ ഭാഷയിലെ പ്രശസ്തനായ കവിയും നാടകകൃത്തും നോവലിസ്റ്റുമാണ്. സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠം (2010), പത്മശ്രീ, കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നാടോടി പാരമ്പര്യസ്പര്‍ശവും വടക്കന്‍ കര്‍ണാടക ഭാഷാശൈലിയും അദ്ദേഹത്തിന്റെ കൃതികളുടെ സവിശേഷതകളാണ്. 

സാഹിത്യകാരനെന്നതിനു പുറമേ ചലച്ചിത്ര സംവിധായകന്‍, നിര്‍മാതാവ്, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളിലും ശ്രദ്ധേയന്‍. കന്നട സര്‍വകലാശാലയുടെ സ്ഥാപക വൈസ് ചാന്‍സലര്‍, നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ സൊസൈറ്റി ചെയര്‍മാന്‍, കര്‍ണാടക നാടക അക്കാദമി ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.









<

JEEVAN TV NEWS

JEEVAN TV NEWS