jeevan news online

വാർത്തകൾ വിശദമായി

റിയാദ് മെട്രോ സ്‌റ്റേഷനുകളുടെ പേരുകള്‍ സ്വകാര്യ കമ്പനികള്‍ക്കു വില്‍ക്കുന്നു


നിര്‍മാണം പുരോഗമിക്കുന്ന റിയാദ് മെട്രോ സ്‌റ്റേഷനുകളുടെ പേരുകള്‍ സ്വകാര്യ കമ്പനികള്‍ക്കു വില്‍ക്കുന്നു. വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെ് റിയാദ് സിറ്റി ഡവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു.മെട്രോ സ്‌റ്റേഷനുകള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളുടെ പേര് നല്‍കുന്നതിന് 70 കമ്പനികള്‍ക്ക് ക്ഷണക്കത്ത് നല്‍കിയതായി റിയാദ് സിറ്റി ഡവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു.

ബാങ്കുകള്‍, എയര്‍ലൈന്‍, ടെലികോം, പെട്രോളിയം, ഷോപ്പിംഗ് മാളുകള്‍ എന്നീ മേഖലകളിലുളള പ്രമുഖരെയാണ് ക്ഷണിച്ചത്. സൗദി അറേബ്യയില്‍ മൂന്ന് വര്‍ഷം പ്രവര്‍ത്തന പരിചയവും സാമ്പത്തിക ഭദ്രതയുമുളള സ്ഥാപനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. പത്തു വര്‍ഷം കരാര്‍ വ്യവസ്ഥയിലാണ് ഓരോ മെട്രോ സ്‌റ്റേഷന്റെയും പേരുകള്‍ വില്‍ക്കുന്നത്. വ്യക്തികളുടെ പേരില്‍ സ്‌റ്റേഷന്‍ അനുവദിക്കില്ലെന്നും അതോറിറ്റി വ്യക്തമാക്കി.

 

JEEVAN TV NEWS

JEEVAN TV NEWS