jeevan news online

വാർത്തകൾ വിശദമായി

ഖിലാഫത്ത് നാടകം റിയാദില്‍ അരങ്ങേറി



ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ മലബാറിനെ ഇളക്കിമറിച്ച ഖിലാഫത്ത് പ്രസ്ഥാനത്തെ അടിസ്ഥാനമാക്കി '1921 ഖിലാഫത്ത്' നാടകം റിയാദില്‍ അരങ്ങേറി. റിയാദ് കലാഭവന്‍ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് നാടകം അവതരിപ്പിച്ചത്.റിയാദ് കലാഭവന്‍ ചെയര്‍മാന്‍ റഫീഖ് മാനങ്കേരിയുടെ അധ്യക്ഷതയില്‍ നടന്ന സാംസ്‌കാരിക പരിപാടി താജ് കോഡ് സ്റ്റോര്‍ എം.ഡി ഷാജഹാന്‍ കല്ലമ്പലം ഉദ്ഘാടനം ചെയ്തു.

താജ് കോഡ് സ്റ്റോര്‍ മുഖ്യപ്രായോജകരും, എ.ബി.സി കാര്‍ഗോ സഹപ്രായോജകരായിരുന്നു. ചടങ്ങില്‍ അവശത അനുഭവിക്കു കലാകാരന്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ കലാസ്വാന്തന സ്പര്‍ശനത്തിന്റെ ഉഘാടനം ഇഖ്ബാല്‍ ഇടവിലങ്ങ് നിര്‍വഹിച്ചു. ജയന്‍ തിരുമന,  ആത്തിഫ്, ഷിബു, നിഷാദ്, സി.പി മുസ്തഫ,  അററ്‌ലസ് മൊയ്തു, നവീദ്, അഷ്‌റഫ് മൂവാററുപുഴ, റാഫി പാലക്കാട്, വിജന്‍ നെയ്യാററിന്‍കര എന്നിവര്‍ സംസാരിച്ചു.

 









<

JEEVAN TV NEWS

JEEVAN TV NEWS