jeevan news online

വാർത്തകൾ വിശദമായി

ഖത്തറില്‍ പുതിയ ആരോഗ്യഇന്‍ഷുറന്‍സ് പദ്ധതി


ഖത്തറില്‍ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നു. നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വീണ്ടും കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ഇന്‍ഷുറന്‍സ് തിരികെ കൊണ്ടുവരാനുള്ള നീക്കത്തെ രാജ്യത്തെ ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീം നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും രാജ്യത്തെ ആരോഗ്യമേഖലെ ഇത് ശക്തിപ്പെടുത്തുമെന്നും ഓക്‌സ്ഫഡ് ബിസിനസ് ഗ്രൂപ്പ് പറഞ്ഞു. പുതിയ മെഡിക്കല്‍ സംവിധാനത്തിെന്റ തുടക്കം സംബന്ധിച്ചും ഇന്‍ഷുറന്‍സിെന്റ ഘടനയെ കുറിച്ചും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഒ ബി ജി വ്യക്തമാക്കി. 

പുതിയ ഇന്‍ഷുറന്‍സ് നടപ്പിലാക്കുന്നതിെന്റ ഭാഗമായി അയല്‍രാജ്യങ്ങളിലെ ഇന്‍ഷുറന്‍സ് സ്‌കീമുകള്‍ സംബന്ധിച്ചുള്ള പഠനങ്ങള്‍ നടന്നുകഴിഞ്ഞിട്ടുണ്ട്. രാജ്യത്തിെന്റ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസന പദ്ധതിയായ വിഷന്‍ 2030െന്റ നെടുന്തൂണുകളിലൊന്നാണ് ആരോഗ്യമേഖല. പഞ്ചവത്സര പദ്ധതികളിലായി ഇതിനെ വിഭജിച്ചാണ് ആരോഗ്യമേഖലയിലെ വിവിധ വികസന ആസൂത്രണ പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ആരോഗ്യമേഖലയുടെ വികസനം ലക്ഷ്യമാക്കി 2005ലാണ് സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് സ്ഥാപിക്കുന്നത്. 

ഇത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് 2016ല്‍ പൊതുജനാരോഗ്യ മന്ത്രാലയം രൂപീകരിക്കുകയായിരുന്നു. ൈപ്രമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ എന്നിവയാണ് ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പി എച്ച് സി സിക്ക് കീഴില്‍ രാജ്യത്തിെന്റ വിവിധ ഭാഗങ്ങളിലായി 23 ഹെല്‍ത്ത് സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. നേരത്തെ, 2013ലാണ് ദേശീയ ആരോഗ്യ പദ്ധതിയുടെ ഭാഗമായി ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ സിഹ ആരംഭിക്കുന്നത്. 

ഖത്തരികള്‍ക്ക് സ്വകാര്യ ആശുപത്രികളെയും ക്ലിനിക്കുകളെയും ആശ്രയിക്കുന്നതിന് സിഹ സഹായിച്ചിരുന്നു. വിദേശികളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിെന്റ ഭാഗമായി 2015ല്‍ സിഹ നിര്‍ത്തലാക്കാന്‍ മന്ത്രാലയം തീരുമാനിച്ചു. പുതിയ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നത് മന്ത്രിസഭയുടെ പരിഗണനക്ക് കീഴിലാണെന്ന് ഒ ബി ജി സൂചിപ്പിച്ചു.

 

 

JEEVAN TV NEWS

JEEVAN TV NEWS