jeevan news online

വാർത്തകൾ വിശദമായി

ഐക്യരാഷ്ട്രസഭ രക്ഷാസമിതി പുന:സംഘടിപ്പിക്കണമെന്ന്  സൗദി


ഐക്യരാഷ്ട്രസഭ രക്ഷാസമിതി കലോചിതമായി പരിഷ്‌കരിക്കണമെന്നും പുന:സംഘടിപ്പിക്കണമെന്നും സൗദി അറേബ്യ. യുഎന്നിലെ സൗദി സ്ഥിരാംഗമായ അംബാസഡര്‍ രക്ഷാസമിതിയില്‍ നടത്തിയ പ്രസംഗത്തിലാണ് ഈ ആവശ്യമുന്നയിച്ചത്.

രക്ഷാസമിതിയുടെ പ്രവര്‍ത്തന രീതിയെക്കുറിച്ച് നടന്ന തുറന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയാിരുന്നു യു.എന്നിലെ സൗദി സ്ഥിരാംഗമായ അംബാസഡര്‍ അബ്ദുല്ല അല്‍മുഅല്ലമി .1993 മുതല്‍ രക്ഷാസമിതി പുന:സംഘടിപ്പിക്കാനുള്ള തീരുമാനവും നീക്കങ്ങളും നടക്കുന്നുണ്ടെങ്കിലും പ്രായോഗിക തലത്തിലേക്ക് വന്നിട്ടില്‌ളെന്ന് അല്‍മുഅല്ലമി പറഞ്ഞു. 

കാലോചിതമായ പരിഷ്‌കരണവും പങ്കാളിത്തവും രക്ഷാസമിതിയില്‍ അനിവാര്യമാണ്. സ്ഥിരാംഗങ്ങളുടെ എല്ലാ അറബ് രാഷ്ട്രങ്ങളില്‍ നിന്നുള്ള സ്ഥിരാംഗങ്ങളും രക്ഷാസമിതിയില്‍ വരണം. കൂടാതെ സ്ഥിരാംഗങ്ങളല്ലാത്ത അറബ് രാഷ്ട്രങ്ങളുടെ പ്രതിനിധികളും ഉള്‍ക്കൊള്ളുന്നതവാണം രക്ഷാസമിതി. അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സുരക്ഷ നിലനിര്‍ത്താനും യോഗ്യതയുള്ളതായിരിക്കണം യു.എന്‍ രക്ഷാസമിതി. രക്ഷാസമിതി അതിന്റെ ദൗത്യം നിര്‍വഹിക്കുന്നതില്‍ തികഞ്ഞ പരാചയമാണെന്ന് സൗദിയുടെ മുന്‍ ഭരണാധികാരി അബ്ദുല്ല രാജാവ് തുറന്നടിച്ചിരുന്നു.

JEEVAN TV NEWS

JEEVAN TV NEWS