jeevan news online

വാർത്തകൾ വിശദമായി

ഹെലികോപ്ടര്‍ കടലില്‍ തകര്‍ന്ന് വീണ് മൂന്ന് മലയാളികളടക്കം നാലുപേര്‍ മരിച്ചു


മുംബൈയില്‍ ഒഎന്‍ജിസിയിലെ ഉദ്യോഗസ്ഥരുമായി പോയ ഹെലികോപ്ടര്‍ കടലില്‍ തകര്‍ന്ന് വീണ് മൂന്ന് മലയാളികളടക്കം നാലുപേര്‍ മരിച്ചു.മറ്റ് മൂന്ന് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു.എറണാകുളം കോതമംഗലം സ്വദേശി ജോസ് ആന്റണി, ചാലക്കുടി സ്വദേശി വി.കെ ബിന്ദുലാല്‍ ബാബു, തൃശ്ശൂര്‍ സ്വദേശി പി.എന്‍ ശ്രീനിവാസ്, പങ്കജ് ഗാര്‍ഗ് എന്നിവരാണ് മരിച്ചത്. രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പടെ ഏഴുപേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഉള്‍ക്കടലില്‍ നിന്ന് ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇന്നു രാവിലെ ജൂഹു വിമാനത്താവളത്തില്‍ നിന്നും ഒഎന്‍ജിസി ഓയില്‍ റിഗിലേക്ക് പോയ ഹെലികോപ്ടര്‍ ആണ് അപകടത്തില്‍പെട്ടത്. കടലില്‍ 30 നോട്ടിക്കല്‍ മൈല്‍ അകലെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു. 

 

JEEVAN TV NEWS

JEEVAN TV NEWS