jeevan news online

വാർത്തകൾ വിശദമായി

റേഷന്‍ കാര്‍ഡുകള്‍ക്ക് ഇനി മുതല്‍ ഒരേ നിറം


മുന്‍ഗണന ആവശ്യമുള്ളവരെയും ഇല്ലാത്തവരെയും എളുപ്പത്തില്‍ തിരിച്ചറിയുന്നതിനായി റേഷന്‍ കാര്‍ഡുകള്‍ വിവിധ നിറങ്ങളില്‍ തയ്യാറാക്കുന്നത് നിര്‍ത്താന്‍ സര്‍ക്കാര്‍. നിലവില്‍ പിങ്ക്, മഞ്ഞ, നീല, വെള്ള എന്നീ നിറങ്ങളിലാണ് റേഷന്‍ കാര്‍ഡുള്ളത്.

വ്യത്യസ്ത നിറത്തിലെ കാര്‍ഡുകള്‍ക്ക് പകരം ഒരേനിറത്തിലുള്ള കാര്‍ഡുകള്‍ നല്‍കി അതില്‍ ഏത് വിഭാഗമാണെന്ന് അടയാളപ്പെടുത്തിയാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ തവണ കാര്‍ഡുകള്‍ പുതുക്കി നല്‍കിയപ്പോഴായിരുന്നു ബിപില്‍, എപിഎല്‍ വിഭാഗക്കാര്‍ക്ക് വ്യത്യസ്ത കാര്‍ഡുകള്‍ നല്‍കിയത്.

ഇനി മുതല്‍ മുന്‍ഗണനാവിഭാഗക്കാര്‍ക്കും ബിപിഎല്‍ വിഭാഗത്തിന് ലഭിച്ചിരുന്ന ചികിത്സാആനുകൂല്യങ്ങള്‍ ലഭ്യമാകും. മുന്‍പ് ചികിത്സാ ആനുകൂല്യം ലഭിച്ചിരുന്നവരുടെ പട്ടികയില്‍ നിന്നു പുറത്താക്കിയ 4.3 ലക്ഷം പേരില്‍ 2.6 ലക്ഷം പേര്‍ അര്‍ഹരാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ പട്ടിക പുനപരിശോധിക്കും.

ലൈഫ് മിഷന്‍ പദ്ധതിയില്‍ ചേരുന്ന അര്‍ഹരായ റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് താത്കാലിക റേഷന്‍ കാര്‍ഡ് നല്‍കാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഒപ്പം മുന്‍ഗണനപ്പട്ടികയുടെ ശുദ്ധീകരണവും കംപ്യൂട്ടര്‍ വത്കരണവും ഉടന്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്.

JEEVAN TV NEWS

JEEVAN TV NEWS