jeevan news online

വാർത്തകൾ വിശദമായി

ഹെലികോപ്റ്റര്‍ തകര്‍ന്ന് കാണാതായവരില്‍ മലയാളിയും


ഏഴ് ഒഎന്‍ജിസി ജീവനക്കാരുമായി മുംബൈ തീരത്ത് നിന്ന് കാണാതായ ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടതായി റിപ്പോര്‍ട്ട്. കടലില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. ഉള്‍ക്കടലില്‍ ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. മുംബൈയില്‍ കാണാതായ ഹെലികോപ്ടറില്‍ ഒരു മലയാളിയും . അപകടത്തില്‍പ്പെട്ടത് കോതമംഗലം സ്വദേശി ജോസ് ആന്റണി . ഒഎന്‍ജിസിയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരാണ് ജോസ്. 

മുംബൈ തീരത്ത് നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായതെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) വിഭാഗം അറിയിച്ചു. രാവിലെ 10.20ന് ജൂഹുവിലെ ഹെലിപാഡില്‍നിന്നാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്.  ഏകദേശം 10.58ന് ഒഎന്‍ജിസിയുടെ നോര്‍ത്ത് ഫീല്‍ഡില്‍ എത്തിച്ചേരേണ്ടതായിരുന്നു ഹെലികോപ്റ്റര്‍.

JEEVAN TV NEWS

JEEVAN TV NEWS