jeevan news online

വാർത്തകൾ വിശദമായി

ജയരാജന്റെ പ്രസ്താവനയെ പരിഹസിച്ച്  കുമ്മനം


 

അനുഷ്ഠാനങ്ങള്‍ക്കും ക്ഷേത്രാചാരങ്ങള്‍ക്കും ശാസ്ത്രീയ വശമുണ്ടെന്ന് ഇപി ജയരാജന്റെ പ്രസ്താവനയെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസങ്ങള്‍ നശിക്കും എന്ന് പറഞ്ഞു നടന്നവരാണ് സിപിഎമ്മുകാര്‍. കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് തിരിച്ചറിയുന്നതിന്റെ ലക്ഷണമാണ് ജയരാജന്റെ പ്രസ്താവന. വലിയ പ്രതിസന്ധിയിലാണ് സിപിഎം എന്നും കുമ്മനം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

JEEVAN TV NEWS

JEEVAN TV NEWS