jeevan news online

വാർത്തകൾ വിശദമായി

കാര്‍ത്തി ചിദംബരത്തിന്റെ വീട്ടില്‍ റെയ്ഡ്


കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. എയര്‍സെല്‍  മാക്‌സിസ് കേസുമായി ബന്ധപ്പെട്ടാണു പരിശോധന. ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലെ അഞ്ചു സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്.

കഴിഞ്ഞ ഡിസംബര്‍ ഒന്നിന് എന്‍ഫോഴ്‌സ്‌മെന്റ് കാര്‍ത്തിയുടെ അടുത്ത സുഹൃത്തുക്കളുടെ ചെന്നൈയിലും കൊല്‍ക്കത്തയിലുമുള്ള വസ്തുക്കള്‍ റെയ്ഡ് ചെയ്തിരുന്നു. സെപ്റ്റംബറില്‍ കാര്‍ത്തിയുടെ 1.16 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടുകയും ചെയ്തിരുന്നു.

ചിദംബരം കേന്ദ്ര ധനമന്ത്രി ആയിരിക്കേ, 2006ല്‍ വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡ് (എഫ്‌ഐപിബി) നല്‍കിയ അനുമതിയുമായി ബന്ധപ്പെട്ടതാണു കേസ്. കാര്‍ത്തിക്കു ഗുരുഗ്രാമിലുണ്ടായിരുന്ന വസ്തു ഒരു ബഹുരാഷ്ട്ര കമ്പനിക്കു 'കൈമാറി' 2013ല്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി സംഘടിപ്പിച്ചെടുക്കുകയായിരുന്നുവെന്നാണ് ഇഡിയുടെ ആരോപണം.

JEEVAN TV NEWS

JEEVAN TV NEWS