jeevan news online

വാർത്തകൾ വിശദമായി

ജഡ്ജിമാരുടെ പ്രതിഷേധത്തിന് ഇന്ന് പരിഹാരമായേക്കും 


സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയ സംഭവത്തിലെ പ്രതിസന്ധി ഇന്ന് പരിഹരിക്കപ്പെട്ടേക്കും. പ്രശ്‌നങ്ങള്‍ നീതിന്യായവ്യവസ്ഥയ്ക്ക് അകത്ത് പരിഹരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ഫുള്‍കോര്‍ട്ട് ചേര്‍ന്ന് സമവായമുണ്ടാക്കാനാണ് ശ്രമം.

രാജ്യത്തെ ഞെട്ടിച്ച് നാല് സുപ്രീംകോടതി ജഡ്ജിമാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തെത്തുടര്‍ന്ന് ഇന്ത്യന്‍ ജുഡീഷ്യറിയില്‍ ഉണ്ടായ അസാധാരണ പ്രതിസന്ധി പരിഹരിക്കാന്‍ അനുനയ നീക്കങ്ങള്‍ തുടങ്ങി. എന്നാല്‍, പ്രശ്‌നത്തില്‍ തത്കാലം ഇടപെടേണ്ടതില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ജുഡീഷ്യറിയിലെ പ്രതിസന്ധി ജുഡീഷ്യറിതന്നെ പരിഹരിക്കട്ടെ എന്നാണ് സര്‍ക്കാര്‍ നിലപാട്. 

ചില ജഡ്ജിമാര്‍ ജസ്റ്റീസ് ചെലമേശ്വറിനെ നേരില്‍ കണ്ടു. ചീഫ് ജസ്റ്റീസ്‌കൂടി പരസ്യ പ്രതികരണം നടത്തുന്നത് സ്ഥിതിഗതികള്‍ വഷളാക്കുമെന്ന് അറ്റോര്‍ണി ജനറല്‍ അടക്കമുള്ളവര്‍ അദ്ദേഹത്തെ ഉപദേശിച്ചതായി സൂചന. അതേസമയം ജഡ്ജിമാരുടെ പ്രതിഷേധം കോണ്‍ഗ്രസ് ഏറ്റെടുത്തു. പ്രശ്‌നം അതീവഗൗരവമുള്ളതും അലോസരപ്പെടുത്തുന്നതുമെന്ന് രാഹുല്‍ ഗാന്ധി. ഫുള്‍കോര്‍ട്ട് ചര്‍ച്ചചെയ്ത് ഉചിതമായ പരിഹാരം കാണണം. ജ!ഡ്ജി ലോയയുടെ മരണം അന്വേഷിക്കാന്‍ സ്വതന്ത്രസംഘം വേണം. രാജ്യത്ത് ജനാധിപത്യം അപകടത്തിലായെന്നും കോണ്‍ഗ്രസ് ആരോപിച്ചു

JEEVAN TV NEWS

JEEVAN TV NEWS