jeevan news online

വാർത്തകൾ വിശദമായി

പാര്‍ലമെന്റ് സഞ്ചരിക്കുന്നത് എ.കെജി തുറന്നിട്ട വഴികളിലൂടെ


 

എ.കെജി തുറന്നിട്ട വഴികളിലൂടെയാണ് പാര്‍ലമെന്റുപോലും ഇന്ന് സഞ്ചരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരള സഭയുടെ പ്രഥമസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളികള്‍ അന്താരാഷ്ട്രസമൂഹമായി വളരണമെന്നും അദ്ദേഹം പറഞ്ഞു.
 
ലോകത്താകമാനമുള്ള മലയാളികളുടെ പ്രതിനിധികളെയും എംപി മാരെയും എം എല്‍ എമാരെയും സാക്ഷി നിര്‍ത്തിയാണ് ലോക കേരള സഭയുടെ പ്രഥമ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.. പ്രവാസികളെ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന്റെ മുഖ്യപങ്കാളികളും ചാലക ശക്തികളുമാക്കി മാറ്റുന്നതിനും അനുരൂപമായ സാഹചര്യം സൃഷ്ടിക്കാന്‌ലോക കേരളസഭക്ക് സാധിക്കുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്; പറഞ്ഞു.

അന്താരാഷ്ട്ര രംഗത്ത് സ്വാധീനം ചെലുത്താന് കഴിയുന്ന മലയാളി പ്രവാസികള്ക്ക് തങ്ങളുടെ മേഖലകളിലെ ഇതരപ്രമുഖരുടെ വിഭവവും നൈപുണ്യവും കേരളത്തിലേക്ക് ആകര്;ഷിക്കാന് കഴിയുന്നത് പ്രയോജനം ചെയ്യും. ലോക രംഗത്ത് അറിവിന്റെ വിപ്ലവത്തിന് ചാല് കീറുന്നവരുടെ മുന് നിരയില് മലയാളികളുണ്ട്. അവരുടെ കേരള സന്ദര്ശനങ്ങളിലെ സേവനം സര്‌വകലാശകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രയോജനപ്പെടുത്താന് സാധിക്കുന്നത് പ്രധാനമാണ്. അവരുടെ കാഴ്ചപാടുകള്;കൂടി ഉള്&ക്കൊണ്ട് അക്കാദമിക് നവീകരണം സാധ്യമാക്കാനാകണം. അതിലൂടെ അന്താരാഷ്ട്ര വിജ്ഞാനഘടനയിലേക്ക് നമ്മുടെ വിജ്ഞാന ഘടനയും വിളക്കിചേര്ക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്ത് ഏറ്റവും;കൂടുതല് പ്രവാസി നിക്ഷേപം വരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇത്രയധികം പണം വരുന്നുണ്ടെങ്കിലും നാടിന്റെ വികസനത്തിന് വിനിയോഗിക്കാവുന്ന പദ്ധതികള് രാജ്യത്തില്ല. ഇതിനായി  ലോക കേരളസഭയിലൂടെ ഒരു ജാലകം തുറക്കുകയാണ് കേരളസര്ക്കാര്എന്നും മുഖ്യമന്ത്രി വ്യക്തമാക്കി 

 

JEEVAN TV NEWS

JEEVAN TV NEWS